Advertisement

‘SFI ക്ക് നഴ്സിങ്ങ് കോളജിൽ പ്രവർത്തനമില്ല, തരൂരിനെ അഭിനന്ദിക്കുന്നു; കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം ചെയ്യും’: എം വി ഗോവിന്ദൻ

February 15, 2025
Google News 2 minutes Read
govindan

കേന്ദ്ര ബജറ്റിൻ്റെ കേരള വിരുദ്ധ സമീപനത്തിന് എതിരായ പ്രചരണ പ്രവർത്തനം തുടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലെ കേന്ദ്ര വിഹിതം 40000 കോടിയിൽ താഴെയാണ്.

എല്ലാവർക്കും സഹായമാണ് നൽകുന്നത്, ഇത് വായ്പയാണ്. മാർച്ച് 31 ന് അകം പദ്ധതികൾ പൂർത്തിയാക്കണം എന്നത് മറ്റൊരു വിചിത്രമായ കാര്യം.ഓന്നിച്ച് സമരം ചെയ്യാൻ തടസമില്ല. അവരല്ലേ യോജിച്ച സമരത്തിന് ഇല്ലന്ന് പറഞ്ഞിരുന്നത്. കേരളത്തിന് വേണ്ടിയാകണം സമരം. എന്ത് ചെയ്താലും സഹിക്കും എന്ന നില വരരുതെന്നും ഗോവിന്ദൻ വിമർശിച്ചു.

വന്യജീവി സംരക്ഷണത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ല. വനനിയമം തടസമാണ്. റെയിൽവേ വിഹിതത്തിൽ ഏറ്റവും കുറവ് ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളം No 1 എന്ന് പറയുന്നത് ആനുകൂല്യങ്ങൾ കിട്ടാൻ തടസം ആകുന്നുവെന്നൊണ് കേന്ദ്ര മന്ത്രിമാർ പറയുന്നത്. കേരളത്തിലെ ധന പ്രതിസന്ധിയുടെ മുഖ്യ കാരണം കേന്ദ്ര നയങ്ങൾ.

കോട്ടയം റാഗിങ്ങിൽ SFI ക്ക് ബന്ധമില്ല. SFI ക്ക് നഴ്സിങ്ങ് കോളജിൽ പ്രവർത്തനമില്ല. SFI ആണ് പിറകിൽ എന്ന പൊതു ബോധം സൃഷ്ടിക്കാൻ പ്രതിപക്ഷവും മാധ്യമങ്ങളും ഗവേഷണം നടത്തുന്നു. പ്രതിപക്ഷ നേതാവ് എന്തും പറയുന്ന നിലയിൽ. SFI യെ വലിച്ചിഴയ്ക്കുന്നത് ആ സംഘടനയുടെ കരുത്താണ് കാണിക്കുന്നത്.ടി പി ശ്രീനിവാസനെ തല്ലിയ സംഭവം. ആരെ തല്ലുന്നതിനോടും യോജിപ്പില്ല.പാതി വില തട്ടിപ്പ് നടന്നത് വൻ കൊള്ള. ബിജെ.പി കോൺഗ്രസ്, ലീഗ് നേതാക്കൾ താഴെ തട്ട് വരെ പങ്കാളികൾ. ഉന്നതരായ നേതാക്കൾ വരെ ഇതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വ്യവസായിക വളർച്ചയിലെ ആവേശകരമായ മാറ്റം പ്രതിഫലിപ്പിക്കാൻ തരൂരിൻ്റെ ലേഖനത്തിന് കഴിഞ്ഞു. ശശി തരൂരിന്റെ ഈ പ്രസ്താവന ഒന്നും നടക്കുന്നില്ലന്ന പ്രരിപക്ഷ നേതാവിൻ്റെയും മഴവിൽ സഖ്യത്തിൻ്റയും പ്രചരണം തെറ്റാണെന്ന് തെളിയിച്ചു. തരൂരിനെ അഭിനന്ദിക്കുന്നു. വസ്തുത പറഞ്ഞാൽ അംഗീകരിക്കാത്തവരാണ് കോൺഗ്രസുകാർ.

പൂക്കോട് കാമ്പസിലെ സിദ്ധാർഥിൻ്റെ മരണത്തിലും ഇത് നടന്നു. സിബിഐ അന്വേഷണം കഴിഞ്ഞപ്പോൾ SFI യുടെ പേര് പോലുമില്ല. എന്നിട്ട് മാധ്യമങ്ങൾ അടക്കം മാപ്പ് പറഞ്ഞോ ? വാളയാർ അമ്മയുടെ കാര്യത്തിലും ഇത് തന്നെ നടന്നു. മാധ്യമങ്ങൾ അല്ലേ അവരെ പൊക്കി കൊണ്ട് നടന്നത്.

ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. സമ്മേളനങ്ങൾ നല്ല നിലയിൽ പൂർത്തിയാക്കാൻ സാധിച്ചു. സംസ്ഥാന സമ്മേളനം മാർച്ച് 6, 7, 8, 9 തീയതികളിൽ കൊല്ലത്ത് നടക്കും. ഫെബ്രുവരി 17ന് സംസ്ഥാന സമ്മേളനത്തിൻ്റെ പതാക ദിനം ആചരിക്കും. കൊല്ലം എം.എൽ എ ക്ക് വിലക്കില്ല. എം.എൽ എ പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. അദ്ദേഹം കുറ്റാരോപിതൻ മാത്രമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Story Highlights : M V Govindan praises sashi tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here