മോഹൻലാലുമായുള്ളത് കാലങ്ങളായുള്ള ബന്ധം ; ആന്റണി വന്നത് പിന്നീട് ; സുരേഷ് കുമാർ

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരത്തിനെതിരെ പ്രതികരിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇട്ട പോസ്റ്റ് മോഹൻലാൽ ഷെയർ ചെയ്തത് സ്വന്തം ഇഷ്ട്ടപ്രകാരമായിരിക്കില്ലെന്നു സുരേഷ്‌കുമാർ. മോഹൻലാൽ ആ പോസ്റ്റ് ഷെയർ ചെയ്തത് തനിക്ക് വലിയൊരു വിഷയമേയല്ല, അദ്ദേഹം ഈ വിഷയത്തെക്കുറിച്ചൊന്നും അറിയാത്തയാളാണ്. ആരെങ്കിലും നിർബന്ധിച്ച് ഇട്ട പോസ്റ്റ് ആവാം അത് എന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ പറഞ്ഞു.
“ആന്റണി പെരുമ്പാവൂരിനെ മുൻനിർത്തി ചില താരങ്ങൾ കളിക്കുകയാണ് എന്ന് സുരേഷ് കുമാർ അടുത്തിടെ പറഞ്ഞിരുന്നു, “ആന്റണി ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താൻ ഒരിക്കലും വിശ്വസിക്കുകയേയില്ല ചില താരങ്ങളുടെ കള്ളക്കണക്കുകൾ തങ്ങൾ പൊളിച്ചതാണ് അവർക്ക് കലി ഇളകാൻ കാരണം.
മോഹൻലാൽ പോസ്റ്റ് ഇട്ടതുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ എന്നെ ആക്രമിക്കുന്നു. എന്നാൽ അതുകൊണ്ടൊന്നും എന്നെ തകർക്കാൻ കഴിയില്ല. മാത്രമല്ല മോഹൻലാലുമായുള്ളത് കാലങ്ങളായുള്ള ബന്ധമാണ് ഈ ആന്റണിയൊക്കെ വന്നത് അതിനുശേഷമാണ്” സുരേഷ് കുമാർ പറയുന്നു.
ആന്റൺ പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ് തുടങ്ങിയ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ താരങ്ങൾ പിന്തുണച്ച് ഷെയർ ചെയ്ത പോസ്റ്റുകൾ അവരോട് പ്രത്യേകം പറഞ്ഞു പോസ്റ് ചെയ്യപ്പിച്ചതാണെന്നാണ് സുരേഷ്‌കുമാർ പറഞ്ഞത്. മലയാളം സിനിമ ആരംഭിച്ചത് മുതൽ ഉള്ള കണക്കുകളെടുത്താൽ 6000 ത്തിൽ അധികം സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്, അതിൽ 30 ഓളം പ്രൊഡ്യൂസർമാർ മാത്രമാണ് രക്ഷപെട്ടിട്ടുള്ളത്, ഈ മോഹൻലാലിനെയും മമ്മൂട്ടിയെയും സൂപ്പർസ്റ്റാറുകളാക്കിയത് പ്രൊഡ്യൂസർമാരാണ്. അല്ലാതെ ആരും ആരുടേയും വീട്ടിൽ നിന്ന് പണം കൊണ്ടുവന്നിട്ടില്ല എന്നും സുരേഷ് കുമാർ പ്രതികരിച്ചു.
Story Highlights :im sharing a longterm relationship with Mohanlal; Anthony came later; Suresh Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here