Advertisement

ഇന്ത്യൻ ടെസ്ലകൾ‌ക്ക് വൻ ഡിമാൻഡ്; വിപണിയിൽ മഹീന്ദ്ര മാജിക്; XEV 9e, BE 6 നേടിയത് 8742 കോടിയുടെ ഓർഡർ

February 16, 2025
Google News 4 minutes Read

ഇന്ത്യൻ ടെസ്ലകൾ എന്ന് വിശേഷിപ്പിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ XEV 9e, BE 6 എന്നിവയ്ക്ക് വൻ ‍ഡിമാൻഡ്. ആദ്യ ദിവസം തന്നെ, രണ്ട് ഇലക്ട്രിക് എസ്‌യുവികളും 30,791 ബുക്കിംഗുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14നായിരുന്നു ഇവികളുടെ ബുക്കിങ് ആരംഭിച്ചത്. 8742 കോടി രൂപ മൂല്യം വരുന്ന ഓർ‍ഡറാണ് ലഭിച്ചത്. ആദ്യ ദിനം ബുക്ക് ചെയ്യപ്പെട്ടതിൽ 56 ശതമാനം XEV 9e ആണ്. BE 6 ഇവിക്ക് 44 ശതമാനം ബുക്കിംഗ് ലഭിച്ചു.

ഇന്ത്യയിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന റെക്കോഡ് മഹീന്ദ്ര XEV 9e സന്തമാക്കി. ആദ്യ ദിനം XEV 9e-ക്ക് 16900 ഓർഡറുകളും BE 6-ന് 13,279 ഓർഡറുകളും ലഭിച്ചു. മഹീന്ദ്ര BE 6-ൻ്റെ വില 18.90 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ 26.90 ലക്ഷം (എക്‌സ്-ഷോറൂം) രൂപയും വരെയാണ്. അതേസമയം മഹീന്ദ്ര XEV 9e-ൻ്റെ വില 21.90 ലക്ഷം (എക്‌സ്-ഷോറൂം) രൂപ മുതൽ 30.50 ലക്ഷം
രൂപയും വരെയാണ് (എക്‌സ്-ഷോറൂം).

മാർച്ചിൽ ആരംഭിക്കും വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. പാക്ക് 3 വേരിയന്റുകളുടെ ഡെലിവറികൾ 2025 മാർച്ച് പകുതി മുതൽ ആരംഭിക്കുമെന്നും പാക്ക് 3 സെലക്ട് വേരിയന്റുകൾ ജൂൺ മുതൽ ഡെലിവറി ചെയ്യുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. പാക്ക് 2 2025 ജൂലൈ മുതൽ ഡെലിവറി ചെയ്യുമെന്നും പാക്ക് വൺ എബോവ്, പാക്ക് വൺ എന്നിവ 2025 ഓഗസ്റ്റ് മുതൽ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചു.

മഹീന്ദ്ര BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികൾ 59 kWh, 79 kWh ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ ബാറ്ററി പായ്ക്കുകൾ പരമാവധി 175 kW നിരക്കിൽ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, ഇത് ബാറ്ററി പാക്കുകൾ വെറും 20 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നു. മഹീന്ദ്ര BE 6 ൻ്റെ 59 kWh വേരിയൻ്റിന് 535 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയും, അതേസമയം 79 kWh ബാറ്ററിയുള്ള വേരിയൻ്റിന് 682 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു.

Story Highlights : Mahindra XEV 9E, BE 6 Turn Out Blockbusters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here