Advertisement

‘റാഗിങ് തടയാൻ സർക്കാർ ഇടപെടും; സബ്ജറ്റ് മിനിമം ഈ വർഷം മുതൽ’; മന്ത്രി വി ശിവൻകുട്ടി

February 16, 2025
2 minutes Read

വിദ്യാലയങ്ങളിലെ റാഗിങ് തടയാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കും. അതിനായി പഠനം നടത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു. റാഗിംഗ് വിരുദ്ധ സമിതി കൊണ്ടുവരുമെന്നും ഇതിന് ഉന്നത പഠനം നടത്താൻ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ സമഗ്ര ശിക്ഷാ അഭിയാൻ വഴിയുള്ള വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലായതിൽ കേന്ദ്രത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യഭ്യാസ നിയമത്തിൽ കേന്ദ്ര സർക്കാർ ഒപ്പ് വെക്കാത്തതാണ് പണം നൽകാത്തതിന് കാരണം. പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടക്കുകയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

Read Also: കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും ചേര്‍ത്താണ് ചെറുകിട സംരംഭങ്ങൾക്ക് മുന്നേറ്റം ഉണ്ടായെന്ന് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്: കെ സുധാകരൻ

സബ്ജറ്റ് മിനിമം ഈ വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എട്ടാം ക്ലാസ് മുതലായിരിക്കും ണഇത് നടപ്പാക്കക. വിദ്യാർത്ഥികളെ തോൽപ്പിക്കുക അല്ല സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറ‍ഞ്ഞു. ഏതേലും വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞാൽ ആ കുട്ടിക്ക് സമയം നൽകും. തുടർന്ന് വീണ്ടും പരീക്ഷ എഴുതിപ്പിച്ച് പാസ് ആകാൻ അവസരം നൽകും. 9, 10 വർഷങ്ങളിൽ വരും വർഷങ്ങളിൽ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് 15കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ഇല്ലെന്ന് മന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ 183 സ്കൂൾക്കാണ് ഇത്തരത്തിൽ എൻഒസി ഇല്ലാത്തതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Story Highlights : Minister V Sivankutty says government will intervene to prevent ragging in schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top