കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് ആക്രമണം; പോത്തൻകോട് രണ്ടുപേർക്ക് വെട്ടേറ്റു

തിരുവനന്തപുരം പോത്തൻകോട് രണ്ടുപേർക്ക് വെട്ടേറ്റു. പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ വെട്ടിയ ശേഷം കൊച്ചുമോൻ ഒളിവിൽ പോയി.
കുടുംബ പ്രശ്നം സംസാരിക്കുന്നതിനിടയിൽ കൊച്ചുമോനെ പന്തലക്കോട് നിന്ന് എത്തിയ ശരത്ത് ,രാജേഷ്, മഹേഷ് എന്നിവർ ചേർന്ന് മർദിച്ചു. ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് കൊച്ചുമോൻ മൂന്നു പേരെയും വെട്ടി. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പരിക്കേറ്റ രാജേഷിനെയും, മഹേഷിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : Two were attacked while family despute Pothankode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here