Advertisement

ഡേറ്റിങ്ങിന് പോകാൻ താൽപ്പര്യമില്ല,യുവാക്കൾക്ക് ഇഷ്ടം നായ്ക്കളോട് ; പഠനം

February 16, 2025
Google News 2 minutes Read

ഡേറ്റിങ്ങിന് പോകാനും പ്രണയത്തിനായി സമയം ചിലവഴിക്കാനും ഇപ്പോൾ താൽപ്പര്യമില്ല , പകരം സ്വന്തം നായകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആളുകൾ ഇഷ്ട്ടപെടുന്നതായി പുതിയ പഠനം.ദി കെന്നൽ ക്ലബ് നടത്തിയ ഗവേഷണത്തിലാണ് ഈ കൗതുകകരമായ പുതിയ കണ്ടെത്തൽ. വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ചാണ് ഈ പഠനം നടത്തിയത്.

Read Also: ദുർബലരായ 41.99 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി

തങ്ങളുടെ പങ്കാളിയെക്കാൾ ഇഷ്ടമാണ് പലർക്കും നായകളോട്. പ്രണയദിനത്തിൽ പോലും പലരും ആഗ്രഹിച്ചത് സ്വന്തം വളർത്തുമൃഗത്തോടൊപ്പം കൂടാനാണ്. കെന്നൽ ക്ലബ്ബിന്റെ കണക്കനുസരിച്ച് ഏകദേശം 45 ശതമാനം നായ ഉടമകളും ഡേറ്റിംഗിന് പോകാൻ ഇഷ്ട്ടപെടുന്നില്ലെന്നും 33 ശതമാനം ആളുകളും പ്രണയത്തിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് നായകളോടുള്ള നല്ല നിമിഷങ്ങളാണെന്നും പറയുന്നു. പങ്കാളിയെക്കാൾ നന്നായി നായകളോട് പൊരുത്തപ്പെട്ട് പോകാൻ സാധിക്കുന്നുണ്ടെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു

ബേൺസ് പെറ്റ് ന്യൂട്രീഷൻ നടത്തിയ മറ്റൊരു പഠനത്തിൽ, 60 ശതമാനം അവിവാഹിതരായ യുവതികളും ഡേറ്റിങ്ങിനായി പുരുഷന്മാർക്ക് പകരം നായകളെ തിരഞ്ഞെടുക്കുന്നുവെന്നും, അതേപോലെ 41 ശതമാനം പുരുഷന്മാരും ഇതേ ആശയം പിന്തുടരുന്നതായും പറയുന്നു.

കെന്നൽ ക്ലബ്ബിന്റെ ഗവേഷണത്തിൽ നായകൾ തന്റെ ഉടമയോട് വളരെ അധികം സ്നേഹം പ്രകടിപ്പിക്കുകയും,അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ,കൂടാതെ നായകളെ ഇഷ്ട്ടപ്പെടാത്തവരുമായി അവർ ഒരു പ്രണയ ബന്ധമോ, ജീവിതമോ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. ഉടമകൾ ഇവയെ വിശ്വസിക്കുകയും, അവരുടെ സംരക്ഷണം ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ ഇവർ തമ്മിൽ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നതായും ഗവേഷണ ഫലത്തിൽ കാണാം. പലപ്പോഴും ആളുകൾ ഇവയെ വാങ്ങുന്നത് ഭംഗി കണ്ടിട്ടോ ,അല്ലെങ്കിൽ പ്രത്യേക ഇനങ്ങളെ വാങ്ങാൻ ഉള്ള ആഗ്രഹം കൊണ്ടോ അല്ല പകരം അവർ നല്ല ഒരു കൂട്ടാളിയെ ആണ് ഇതിലൂടെ തിരഞ്ഞെടുക്കുന്നത് എന്നും ഗവേഷണത്തിൽ പറയുന്നു.

Story Highlights : Youth prefer to spend more time with their dogs rather than going on romantic dates.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here