തരൂരിന് ഞാൻ ‘നല്ല ഉപദേശം’ കൊടുത്തിട്ടുണ്ട്, പറഞ്ഞത് പാർട്ടി നിലപാടല്ല: കെ സുധാകരൻ

ശശി തരൂരിന് താന്‍ ‘നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും സുധാകരൻ പറഞ്ഞു. തരൂരിന്റേത് പാർട്ടി നിലപാടല്ല.വ്യക്തിപരമായ അഭിപ്രായം. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പാർട്ടി തീരുമാനമാണ് ഔദ്യോഗികം CWC യിൽ നിന്ന് മാറ്റണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റ്.
അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. നല്ല ഉപദേശം കൊടുത്തിട്ടുണ്ട് ശശി തരൂരിന്. ശനിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിനു കീഴില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ശശി തരൂര്‍ പുകഴ്ത്തിയത്.
കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ ലേഖനമെഴുതിയ തരൂരിനെതിരെ വലിയ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. പെരിയ കേസിലെ പരോളിൽ സിപിഐഎം ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തുടരും. ജയിൽ സൂപ്രണ്ടുമാരായി വിലസുന്ന പ്രതികളെ എനിക്കറിയാം. ഏക ഛത്രാധിപതി പോലെ ഭരിക്കുന്ന ആളുകൾ ഉണ്ടാവുമ്പോൾ ഇതൊക്കെ നടക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
Story Highlights : Good advices given to shashi tharoor k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here