‘ഇടത് മുന്നണി വിവാദങ്ങൾ ഒഴിവാക്കണം; വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുത്’; സിപിഐ

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ. സർക്കാരും എൽഡിഎഫും ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന നടപടികളിലേക്ക് കടക്കണം. പൊതുവിതരണവും ക്ഷേമകാര്യങ്ങളും മെച്ചപ്പെടുത്തണം. നിർദേശങ്ങൾ എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി.
തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടത് മുന്നണി വിവാദങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ. ഭരണവകുപ്പുകൾ ഇനിയും മെച്ചപ്പെടണമെന്നും സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സാധാരണ പാർട്ടി പ്രവർത്തകരുടെയും മുന്നണി പ്രവർത്തകരുടെയും തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതിനായി സർക്കാർ വിവാദങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം.
Read Also: ‘സർക്കാർ പറയുന്നത് കള്ളം; മുഴുവൻ ആവശ്യങ്ങളും നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല’; ആശാവർക്കർമാർ
നാളെ ചേരുന്ന എൽഡിഎഫ് നേതൃയോഗത്തിൽ നിർദേശങ്ങൾ സിപിഐ മുന്നോട്ടുവെക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ സിപിഐ-സിപിഐഎം ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കും. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാരിന്റെയും മുന്നണിയുടെയും മുഖം മിനുക്കി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് സിപിഐ.
Story Highlights : Left Front should avoid controversies says CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here