‘ബാരിക്കേഡുണ്ടായിരുന്നെങ്കില്‍ രഞ്ജിത്ത് മരിക്കില്ലായിരുന്നു, അവര്‍ തിരിഞ്ഞുനോക്കിയില്ല’; ദേശീയപാത അതോരിറ്റിക്കെതിരെ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബം

കോഴിക്കോട് ചേവരമ്പലത്തിന് സമീപം ദേശീയപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ കുഴിയില്‍ വീണ് രഞ്ജിത്ത് മരിച്ച സംഭവത്തില്‍ ദേശീയപാത അതോരിറ്റിക്കെതിരെ കുടുംബം.അപകടം ഉണ്ടായത് ദേശീയപാത അതോരിറ്റിയുടെ അനാസ്ഥമൂലമാണ്. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു.ദേശീയപാത അതോറിറ്റിക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഇനിയും ഇങ്ങനെ മുന്നോട്ടു പോയാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും രഞ്ജിത്തിന്റെ ഭാര്യ പ്രിയ ട്വന്റിഫോറിനോട് പറഞ്ഞു. (Renjith’s family against NHAI)
സ്വിഗ്ഗി ജീവനക്കാരനായ രഞ്ജിത്ത് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഉണ്ടായ കുഴിയില്‍ വീണു മരിച്ചിട്ട് ഇന്നേക്ക് 15 ദിവസമായി. ഇക്കാലയളവില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അതിലും അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കുടുംബം വ്യക്തമാക്കി.
Read Also: കോഴിക്കോട് ഗോകുലത്തിന്റെ ഗോള്‍ മഴ; ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ജയം
ആദ്യം ചേവായൂര്‍ പൊലിസാണ് കേസ് അന്വേഷിച്ചത്. പിന്നീട് അത് മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ഈ അന്വേഷണവും പുരോഗമിക്കുന്നില്ല. ‘കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത്ത്. നാലര വയസുള്ള മകളുണ്ട് സ്വന്തമായി വീടില്ല. ധനസഹായം ലഭിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന് ഇനി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.
Story Highlights : Renjith’s family against NHAI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here