Advertisement

പുതിയ ‘ബെസ്‌പോക് എഐ റഫ്രിജറേറ്റർ’ പുറത്തിറക്കി സാംസങ്

February 18, 2025
2 minutes Read
bespoke

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ബെസ്‌പോക്ക് എഐ റഫ്രിജറേറ്റർ സീരീസ് ഇന്ത്യയിൽ പുറത്തിറക്കി. പുതിയ ഫീച്ചറുകളും ആകർഷകമായ ഡിസൈനുമാണ് ഈ സീരീസിന്റെ പ്രധാന പ്രത്യേകത. 330 ലിറ്റർ, 350 ലിറ്റർ എന്നിങ്ങനെയുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 56,990 രൂപയാണ് ഈ റഫ്രിജറേറ്ററുകളുടെ പ്രാരംഭ വില. [Samsung]

എഐ എനർജി മോഡ്, എഐ ഹോം കെയർ, സ്മാർട്ട് ഫോർവേഡ് എന്നിങ്ങനെയുള്ള അത്യാധുനിക ഫീച്ചറുകൾ ഈ റഫ്രിജറേറ്ററുകളിൽ ഉണ്ട്. ഇതിന് പുറമെ സ്മാർട്ട് എനർജി മാനേജ്‌മെന്റ്, മികച്ച ഫ്രഷ്‌നസ്, 99.9% വരെ ബാക്ടീരിയകളെ നശിപ്പിക്കുന്ന ആക്ടീവ് ഫ്രഷ് ഫിൽട്ടർ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

Read Also: ട്രായിയുടെ പുതിയ റിപ്പോർട്ട്, ഡൗൺലോഡിംഗിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലും മുന്നിൽ

ഈ റഫ്രിജറേറ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഡിജിറ്റൽ ഇൻവേർട്ടർ കംപ്രസർ ആണ്. ഇത് കൂടുതൽ കാലം ഈടുനിൽക്കുന്നതും ഊർജ്ജക്ഷമതയുള്ളതുമാണ്. ഇതിന് 20 വർഷത്തെ വാറന്റി കമ്പനി നൽകുന്നുണ്ട്.

Story Highlights : Samsung’s  AI refrigerators launched in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top