ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്

കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. [Bengaluru]
വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞതും വേനൽക്കാലത്തിലെ ജലദൗർലഭ്യവും പരിഗണിച്ചാണ് ഈ നടപടി.
Read Also: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന് കാരണം അനൗണ്‍സ്‌മെന്റിലെ പിഴവ്; ആര്‍പിഎഫ് റിപ്പോര്‍ട്ട്
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.
Story Highlights : Water crisis in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here