Advertisement

അവിഹിതബന്ധമെന്ന് സംശയം; ബംഗളൂരുവില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

March 25, 2025
Google News 2 minutes Read
Wife kills Bengaluru man with mother’s help

നിരവധി അവിഹിതബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് കൊലപ്പെടുത്തി. ബാംഗ്ലൂരാണ് സംഭവം. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെയാണ് കാറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേസ്റ്റ് വ്യവസായി 37 വയസുകാരനായ ലോക്‌നാഥ് സിങാണ് കൊല്ലപ്പെട്ടത്. (Wife kills Bengaluru man with mother’s help)

ലോക്‌നാഥിന്റെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി അദ്ദേഹത്തെ മയക്കിയ ശേഷം കാറിലിരുത്തി ഭാര്യയും മാതാവും ചേര്‍ന്ന് ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് കത്തികൊണ്ട് ഇയാളുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചിക്കബനാവര പ്രദേശത്ത് ഉപേക്ഷിച്ച കാറില്‍ മൃതദേഹമുള്ളതായി പ്രദേശവാസികള്‍ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Read Also: ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നവര്‍ക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്

ലോക്‌നാഥിന്റെ ഭാര്യയും ഭാര്യാമാതാവും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ലോകേഷിന്റെ നിയമവിരുദ്ധ വ്യവസായ ഇടപാടുകളും അവിഹിത ബന്ധങ്ങളും കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഭാര്യയേയും ഭാര്യയുടെ കുടുംബത്തേയും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് തങ്ങള്‍ കൊലപാതകത്തിനുള്ള തീരുമാനമെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Story Highlights : Wife kills Bengaluru man with mother’s help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here