ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നവര്‍ക്കിടയിലേക്ക് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് പരുക്ക്

കോഴിക്കോട് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍ നിന്ന് മാങ്ങ ശേഖരിക്കുന്നവര്‍ക്കിടയിലേക്ക കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. (Kozhikode KSRTC K swift accident)
ഇന്ന് പുലര്‍ച്ചെ 5.30ഓടെ കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് മാങ്ങ പെറുക്കുന്നവരുടെ അടുത്തേക്ക് പാഞ്ഞ് കയറിയത്. ദേശീയപാത 766ലാണ് സംഭവം നടന്നത്.
അമ്പായത്തോട് സ്വദേശി അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍, ബിബീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുട്ടായതിനാല്‍ ഡ്രൈവര്‍ക്ക് റോഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കഴിയാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Story Highlights : Kozhikode KSRTC K swift accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here