Advertisement

സെൻസർഷിപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഓപ്പണ്‍ എഐ

February 19, 2025
Google News 2 minutes Read
OPEN AI

സാങ്കേതിക ലോകത്ത് പുതിയ ചുവടുവയ്പ്പുമായി ഓപ്പണ്‍ എഐ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി എ.ഐ മോഡലുകളുടെ സെൻസർഷിപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ ചോദ്യങ്ങൾ വിവാദപരമോ വെല്ലുവിളി നിറഞ്ഞതോ ആണെങ്കിൽ പോലും എ.ഐ മോഡലുകൾ ഉത്തരം നൽകും. കൂടുതൽ സംവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് സഹായകമാകും എന്ന് ഓപ്പണ്‍ എഐ അറിയിച്ചു. [OpenAI]

അതേസമയം ഇതിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു. രാഷ്ട്രീയ, സാംസ്കാരിക, വൈകാരിക വിഷയങ്ങളിൽ മുൻവിധികളില്ലാതെ എ.ഐ മോഡലുകൾക്ക് ഉത്തരം നൽകാനാകും. ഭീകരവാദ പ്രവർത്തനങ്ങൾ പോലുള്ള വിഷയങ്ങൾ ഒഴികെ ഏത് വിഷയവും എ.ഐ മോഡലുകൾക്ക് ചർച്ച ചെയ്യാനാകും.

Read Also: പ്രണയ തടസം മാറാൻ പരിഹാരം പൂജ, യുവതിയിൽ നിന്ന് ആറ് ലക്ഷം തട്ടിയെടുത്തു വ്യാജ ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ

ഈ നീക്കം ഓപ്പണ്‍ എഐയുടെ പുതിയ നയങ്ങളുടെ ഭാഗമാണ്. ഉപയോക്താക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നതിലൂടെ കൂടുതൽ ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് വഴി തെളിയിക്കുകയാണ് കമ്പനി.

Story Highlights : OpenAI relaxes censorship in AI models

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here