Advertisement

പ്രണയ തടസം മാറാൻ പരിഹാരം പൂജ, യുവതിയിൽ നിന്ന് ആറ് ലക്ഷം തട്ടിയെടുത്ത് വ്യാജ ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ

February 19, 2025
Google News 2 minutes Read
instagram

‘പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും’ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യൻ യുവതിയെ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ബെംഗളൂരുവിലെ വിനയ്കുമാർ എന്നയാളാണ് തട്ടിപ്പിന് പിന്നിൽ.

[Instagram astrologer’s scam]

ഇൻസ്റ്റഗ്രാമിൽ ജ്യോതിഷ വിദഗ്ധനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയെ വലയിൽ വീഴ്ത്തിയത്. യുവതിയുടെ ജന്മനക്ഷത്രവും നാളും ചോദിച്ച് ചില ദോഷങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പരിഹാര പൂജകൾക്കായി പണം ആവശ്യപ്പെട്ടു.

Read Also: ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് ഉടൻ പുറത്തിറങ്ങും

ആദ്യം 1820 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് പലതവണയായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ പണം തിരികെ ചോദിച്ചു. 13000 രൂപ തിരികെ നൽകിയ ശേഷം ബാക്കി തുക നൽകാനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Story Highlights : Bengaluru woman falls victim to fake Instagram astrologer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here