Advertisement

‘വിദ്യാഭ്യാസമേഖലയ്ക്ക് ലഭിക്കാനുള്ള 2,152 കോടി ഉടൻ ലഭിക്കണം, ത്രിഭാഷാനയം അംഗീകരിക്കാൻ ആകില്ല’; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്റ്റാലിൻ

February 20, 2025
2 minutes Read
M K stalin against Tamil nadu governor

ത്രിഭാഷാനയം അംഗീകരിക്കാൻ ആകില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിദ്യാഭ്യാസമേഖലയ്ക്ക് ലഭിക്കാനുള്ള 2,152 കോടി കേന്ദ്രവിഹിതം ഉടൻ ലഭിക്കണം. ത്രിഭാഷനയം നടപ്പിലാക്കിയാലേ പണം നൽകുകയുള്ളു എന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ വാദം അംഗീകരിക്കാൻ ആകില്ല.

മന്ത്രിയുടെ പ്രസ്താവന വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ദ്വിഭാഷ നയം തമിഴ്നാട്ടിൽ വേരുറച്ചത്. അതിന് കോട്ടം വരുത്തുന്നത് ഒന്നും അംഗീകരിക്കാൻ ആകില്ല. ത്രിഭാഷ അടിച്ചേൽപ്പിക്കുന്നത് ഫെഡറലിസത്തിന് എതിരാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസവകുപ്പ് പണം നൽകുന്നില്ലെന്നും കത്തിൽ സ്റ്റാലിൻ ആവശ്യപ്പെട്ടു.

തമിഴ്‌നാടിനുമേൽ ഹിന്ദി അടിച്ചേൽപ്പിച്ചാൽ വീണ്ടും ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്താൻ മടിക്കില്ലെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. ത്രിഭാഷാ പദ്ധതിയുടെപേരിൽ തമിഴ് സമൂഹത്തെ അപമാനിച്ചാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും. സംസ്ഥാനങ്ങൾ ഹിന്ദി നിർബന്ധഭാഷയായി സ്വീകരിച്ചാൽ മാതൃഭാഷ ഇല്ലാതെയാകും. തമിഴ്ജനത മാതൃഭാഷയെ സ്നേഹിക്കുന്നവരാണ്. തമിഴ്ഭാഷയുടെ പാരമ്പര്യവും പ്രധാന്യവുമറിയുന്നവരാണെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് തീക്കളിയായി മാറുമെന്നായിരുന്നു ഉദയനിധിയുടെ മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സാമ്പത്തിക സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്രമന്ത്രി പറയുന്നതായും ഉദയനിധി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെ ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : M K Stalin Against Tri language policy letter to modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top