‘കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണോ?’ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും തരൂര്‍ അതൃപ്തന്‍

കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷവും ശശി തരൂര്‍ അതൃപ്തന്‍. ആള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും നീക്കിയതില്‍ തരൂര്‍ പരാതി അറിയിച്ചു.താന്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നതെന്ന് തരൂര്‍ ചോദിച്ചു. പാര്‍ട്ടി നയം മറികടക്കരുത് എന്ന് തരൂരിനോട് രാഹുല്‍ ആവശ്യപ്പെട്ടു.രാഹുല്‍ – തരൂര്‍ കൂടികാഴ്ചയിലെ കൂടുതല്‍ വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (shashiTharoor is unhappy even after discussion with the Congress leadership )
പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന ലഭിക്കത്തതിലും തുടര്‍ച്ചയായി തഴയപ്പെടുന്നതിലും അതൃപ്തനായ ശശി തരൂര്‍ പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയിരുന്നെങ്കിലും മാസങ്ങളോളം അത് സാധ്യമായില്ല.സംസ്ഥാന സര്‍ക്കാരിനെയും, പ്രധാന മന്ത്രിയെയും പ്രകീര്‍ത്തിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ്, രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. പാര്‍ട്ടിയില്‍ എന്ത് ചുമതല വഹിക്കാന്‍ ആണ് നേതൃത്വം ആഗ്രഹിക്കുന്നതെന്ന് രാഹുലിനോട് തരൂര്‍ ചോദിച്ചതായാണ് വിവരം. പാര്‍ലമെന്ററി നേതൃത്വം താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും തഴയപ്പെട്ടു,പാര്‍ലമെന്റിലെ പ്രധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തുന്നില്ല.താന്‍ രൂപീകരിച്ച,ആള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും നീക്കിയതിലും തരൂര്‍ പരാതി അറിയിച്ചു.
ദേശീയ തലത്തില്‍ തഴയുന്നത് കൊണ്ട്,താന്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ ഹൈക്കമാന്‍ഡ് ഉദ്ദേശിക്കുന്നതെന്നാണ് തരൂര്‍ കോണ്ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വയ്ക്കുന്ന ചോദ്യം. കേരളത്തില്‍ കേന്ദ്രീകരിക്കുകയാണെങ്കില്‍ തനിക്ക് എന്തു ചുമതല നല്‍കുമെന്ന് രാഹുലിനോട് തരൂര്‍ ചോദിച്ചതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തി കാട്ടുന്ന പതിവ് കോണ്ഗ്രസിന് ഇല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് വിവരം. തരൂര്‍ ഉന്നയിച്ച വിഷയങ്ങളില്‍ രാഹുലില്‍ നിന്നും കൃത്യ മായ മറുപടി ലഭിച്ചില്ല, എന്നാല്‍ പാര്‍ട്ടി നയം മറികടക്കരുത് എന്ന് രാഹുല്‍ തരൂരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
Story Highlights : shashi Tharoor is unhappy even after discussion with the Congress leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here