Advertisement

‘ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു, കേന്ദ്രം നൽകിയില്ല, ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാർ’: വീണാ ജോർജ്

February 20, 2025
1 minute Read

ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു. കേന്ദ്രം നൽകിയില്ല. ആശാ വർക്കേഴ്‌സിന് ഏറ്റവും കൂടുതൽ തുക നൽകുന്നത് സംസ്ഥാനമാണ് കേരളം.7000 രൂപയാണ് ഓണറേറിയമായി സർക്കാർ നൽകുന്നത്. എന്നാൽ 1500 രൂപ മാത്രം നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്.

ചർച്ചയ്ക്ക് തടസ്സമില്ല. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നു. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

2023-24ൽ 100 കോടി കേന്ദ്രം നൽകാനുണ്ട്. കേന്ദ്രം നൽകാനുള്ള തുക ആവശ്യപ്പെട്ടതിന് രേഖ ഉണ്ട്. കത്ത് അയച്ചതിന്റെ രേഖ ഉണ്ടെന്നും വീണ ജോർജ് പറഞ്ഞു. ആശ വർക്കേഴ്സുമായി വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്ന് സംസാരിക്കാം. നിലവിലെ രണ്ട് ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Story Highlights : veena george asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top