Advertisement

വീണ്ടും പ്രണയിച്ച് മോഹൻലാലും ശോഭനയും ; തുടരും എന്ന ചിത്രത്തിലെ ഗാനം പുറത്ത്

February 21, 2025
Google News 2 minutes Read

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജേക്ക്സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്ന ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി ശ്രീകുമാർ ആണ്.

നീണ്ട 21 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ, ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും ആരാധകർക്ക് നൽകുന്ന പ്രധാന പ്രതീക്ഷ, 2009 ൽ ഇറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിൽ ഇരുവരും ഒന്നിച്ചഭിയിച്ചു എങ്കിലും 2004 ൽ ഇറങ്ങിയ മാമ്പഴക്കാലത്തിൽ ആണ് അവസാനമായി ഇരുവരും ജോഡിയായെത്തിയത്.

ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായ കണ്മണി പൂവേ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്. ചിത്രത്തിൽ മോഹൻലാലിന്റേയും ശോഭനയുടെയും മക്കളായി അഭിനയിക്കുന്നത് ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് മാത്യു, അമൃത വർഷിണി എന്നിവരാണ്. ഇരുവരെയും ഗാനത്തിന്റെ ലിറിക്കൽ വിഡിയോയിൽ കാണിച്ചിട്ടുണ്ട്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാൽ കൈകാര്യം ചെയ്യുന്നത്.

തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന തുടരും മെയ് 15 ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ് അലി, കൃഷ്ണ പ്രഭ തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാർ ആണ്.

Story Highlights :Mohanlal’s thudarum’s new song is out now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here