Advertisement

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം; പ്രശ്നങ്ങൾ പരിഹരിക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

February 21, 2025
Google News 2 minutes Read

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

രാജ്യത്ത് നവജാത ശിശു മരണനിരക്കിലും, ശിശുമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശാവർക്കേഴ്സിന്റെ സേവനത്തിന്റെ ഗുണമാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായപ്പെട്ടു. ആരോഗ്യ ഇൻഷുറൻസ് പ്രസവ ആനുകൂല്യങ്ങൾ അപകട ഇൻഷുറൻസ് എന്നിവ നൽകണം. ആശാ പ്രവർത്തകരും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിലാണ് കമ്മീഷന്റെ നിർദേശം.

Read Also: ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ അപകടം; 285 പോസ്റ്റുകൾ നീക്കം ചെയ്യണം; എക്സിനോട് കേന്ദ്രം

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാത്തതോടെയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തിയിരുന്ന ആശ വർക്കേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നു. ഇന്നുമുതൽ സേവനത്തിന് ഇറങ്ങില്ല. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരുമെന്നാണ് ആശാവർക്കർമാർ പറയുന്നത്. ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

Story Highlights : National Human Rights Commission to ensure benefits to Asha workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here