Advertisement

അര നൂറ്റാണ്ടിലെ സാമൂഹിക മാറ്റങ്ങൾ പ്രമേയമാക്കി ‘അരിക്’; ട്രെയിലർ എത്തി

February 21, 2025
Google News 4 minutes Read
ARIKU

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച ‘അരിക്’ന്റെ ട്രെയിലറെത്തി. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന്റെ ദൈര്‍ഘ്യം1.45 മിനിറ്റ് ആണ്. [ARIKU MOVIE]

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് എന്ന ചിത്രം സഞ്ചരിക്കുന്നത്.

Read Also: പൊന്നിന്‍ കുതിപ്പിന് സഡന്‍ ബ്രേക്ക്; സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

വി.എസ് സനോജ്, ജോബി വർ​ഗീസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാ​ഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മം​ഗലത്ത്, പശ്ചാത്തലസം​ഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ​ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കളറിസ്റ്റ്- യു​ഗേന്ദ്രൻ, കാസ്റ്റിം​ഗ് ​ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തിയേറ്ററുകളിലേക്ക് എത്തും.

Story Highlights : The trailer of ‘Ariku’ which tells the story of half a century of social change is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here