അര നൂറ്റാണ്ടിന്റെ സാമൂഹ്യ മാറ്റ കഥ പറയുന്ന വി.എസ് സനോജ് ചിത്രം അരിക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പ്രിഥ്വിരാജ്

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്രതാരം പ്രിഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചു. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
[VS Sanoj’s film Arik]
ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളീ കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് തിരക്കഥ.
Read Also: ‘ഡബിള്‍ ധമാക്ക’ ; പിറന്നാള്‍ ദിനത്തില്‍ ആസിഫ് അലിക്ക് ഇരട്ടി മധുരം; രേഖാചിത്രം 75 കോടി ക്ലബ്ബില്‍
ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ്- യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.
Story Highlights : VS Sanoj’s film Arik; Prithviraj released the first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here