Advertisement

പുതിയ നിയമം; ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

February 22, 2025
Google News 2 minutes Read
APPLE

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായിയാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടികൾ ഉണ്ടായിരിക്കുന്നത്. [Apple Bans 135,000 Apps]

ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നീക്കം ചെയ്യൽ നടപടിയാണിത്. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡെവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം.

Read Also: ‘ഗുജറാത്തിനെ മറികടന്ന് ഫൈനലിലേക്ക് പ്രവേശിച്ച കേരളാ ക്രിക്കറ്റ് ടീമിന് അഭിനന്ദങ്ങള്‍, ഇത് അഭിമാന നിമിഷം’; മുഖ്യമന്ത്രി

2024 ഫെബ്രുവരി 17നാണ് ഈ നിയമം നിലവില്‍ വന്നത്. ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.

Story Highlights : Apple Bans 135,000 Apps From App Store In Biggest Action Ever

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here