Advertisement

90 വര്‍ഷമായി തുടര്‍ന്നുവരുന്ന ‘നിസ്‌കാര ഇടവേള’ അവസാനിപ്പിച്ച് അസം നിയമസഭ

February 22, 2025
2 minutes Read

പതിറ്റാണ്ടായി തുടര്‍ന്ന് പാരമ്പര്യം അവസാനിപ്പിച്ച് അസം നിയമസഭ. മുസ്ലീം നിയമസഭാംഗങ്ങൾക്ക് വെള്ളിയാഴ്ചകളിൽ ‘നമസ്കാരം’ നടത്താൻ സൗകര്യമൊരുക്കുന്നതിനായി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന അസം നിയമസഭയുടെ പാരമ്പര്യം അവസാനിപ്പിച്ചു. നിസ്‌കാരത്തിനായുള്ള ഇടവേള ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സെഷന്റെ ഭാഗമായാണ് ആദ്യമായി അവസാനിപ്പിച്ചത്.

ആഗസ്റ്റില്‍ നടന്ന അവസാന സെഷനിലാണ് ഈ ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. നടപ്പാക്കിയത് ഇത്തവണത്തെ സിറ്റിംഗിലാണ്. അതേസമയം ഈ തീരുമാനത്തിനെതിരെയുള്ള അതൃപ്തി എഐയുഡിഎഫ് എംഎല്‍എ റഫീഖ്ഉള്‍ ഇസ്ലാം പരസ്യമായി പ്രകടിപ്പിച്ചു.

റൂള്‍സ് കമ്മിറ്റിക്ക് മുമ്പാക്കെ സമര്‍പ്പിച്ച ഒരു വിഷയത്തില്‍ ഐക്യകണ്‌ഠേനെ എടുത്തൊരു തീരുമാനമാണിതെന്നും മറ്റേതൊരു ദിവസത്തെ പോലെയും വെള്ളിയാഴ്ചയും സഭയിലെ കാര്യങ്ങള്‍ നടക്കണമെന്നുമാണ് സ്പീക്കര്‍ ബിശ്വജിത്ത് ദെയ്‌മെറി പ്രതികരിച്ചു.

എംഎല്‍എമാരുടെ അംഗബലത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. 30 മുസ്ലീം എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. ഇത്തരത്തിലൊരു നീക്കത്തിനെതിരെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. പക്ഷേ ബിജെപി എംഎല്‍എമാര്‍ ഇത് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Story Highlights : assam ends 90 year old namaz break tradition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top