ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

ജമ്മു കാശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഡൽഹിയിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് ബസിനകത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റ 17 പേരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read Also: മുംബൈ വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല
ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള മാണ്ടയ്ക്ക് സമീപമാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൻറെ വളവിൽ വെച്ച് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
Story Highlights : Bus carrying pilgrims overturns in Jammu and Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here