Advertisement

4 മാസത്തെ വാടക നൽകാത്തതിന് കുട്ടികളെ വീടിനുള്ളിൽ പൂട്ടിയിട്ട് ഉടമ; വാടക കുടിശിക ഏറ്റെടുത്ത് ട്വന്റിഫോർ കണക്റ്റ്

February 22, 2025
Google News 2 minutes Read
rent

കൊല്ലം കൊട്ടിയത്ത് വീട്ടുടമയുടെ കണ്ണില്ലാ ക്രൂരത. നാലുമാസത്തെ വാടക നൽകാത്തതിന് 5 വയസ്സും 17 വയസ്സും പ്രായമുള്ള കുട്ടികളെ വീട്ടുടമ വീട്ടിനുള്ളിൽ പൂട്ടിയിട്ടു. സംഭവത്തിൽ ഇടപെട്ട് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ. 4 മാസത്തെ വാടക കുടിശിക ട്വന്റിഫോർ കണക്റ്റ് ഏറ്റെടുത്തു.

കുട്ടികളുടെ മാതാവ് സ്ഥലത്തില്ലാത്ത സമയത്താണ് സംഭവം. വീടിനുള്ളിലേക്ക് കടന്നുകയറിയ വീട്ടുടമ ഗേറ്റ് താഴിട്ട് പൂട്ടുകയും വീട്ടിലേക്കുള്ള വൈദ്യുതി വിശ്ചേദിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെ ടാങ്കിലുണ്ടായിരുന്ന വെള്ളം ഉപയോഗിക്കാതിരിക്കാനായി ടാപ്പുകളും ഉടമ തുറന്നിട്ട് വീടുപൂട്ടി പോകുകയായിരുന്നു. പിന്നീട് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് ഒരു സംഘം വീട്ടിലെത്തി ഗേറ്റിലെ പൂട്ട് പൂർണമായും പൊളിച്ച് അകത്തു കടന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടിയും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

Read Also: കൊച്ചി സ്വർണ്ണ സമ്പാദ്യ തട്ടിപ്പ്; ആതിര ഗോൾഡ് ഉടമകൾ പിടിയിൽ

പിതാവ് ഉപേക്ഷിച്ച രണ്ടു കുട്ടികളും മാതാവുമാണ് ഇവിടെ താമസിക്കുന്നത്. രോഗിയായ കുട്ടികളുടെ മാതാവ് വാടക കൊടുക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു. എം എം യൂസഫലിയെ കാണാനായി മാതാവ് തൃശ്ശൂരിലേക്ക് പോയ സമയത്താണ് വീട്ടുടമയുടെ ക്രൂരത.

Story Highlights : Children locked inside house for not paying rent for 4 months; Twentyfour Connect takes over rent arrears

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here