Advertisement

മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാലും ജോയിൻ ചെയ്തു

February 22, 2025
Google News 2 minutes Read

മലയാളത്തിന്റെ മഹാനടന്മാർ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഇന്ന് രാവിലെയാണ് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തത്.

നൂറ് കോടി രൂപാ മുതൽ മുടക്കിലൊരുന്ന ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ശ്രീലങ്കയിൽ ആയിരുന്നു MNMM എന്ന് തലാകാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ പല കാലഘട്ടങ്ങളിലായാണ് നടക്കുന്നത് എന്നും മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നിലധികം ഗെറ്റപ്പുകളും ഉണ്ടാവും എന്നുമാണ് റിപ്പോർട്ടുകൾ.

ഡൽഹിയിലും ഹൈദരാബാദിലും വെച്ച് നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളുകളിൽ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള സീനുകൾ ഉണ്ടാവും. അതിനു ശേഷം കൊച്ചിയിൽ വെച്ച് ചിത്രീകരിക്കുന്ന രംഗങ്ങളിൽ നയൻതാരയും ഉണ്ടാകും എന്ന് നിർമ്മാതാവ് വെളിപ്പെടുത്തിയതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അവസാനമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 12 വർഷം മുൻപ് റിലീസ് ചെയ്ത കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഇരുവരും ഒരു മുഴുനീള ചിത്രത്തിൽ ഒന്നിച്ചത് 2008 ൽ പുറത്തിറങ്ങിയ ട്വന്റി 20 യിലൂടെയാണ്.

Story Highlights : Mohanlal joins the set of Mahesh Narayanan-Mammootty film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here