Advertisement

ഇൻ ദ നെയിം ഓഫ് സച്ചിൻ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു

February 23, 2025
Google News 3 minutes Read

മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ. എൻ ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, നടന്നു. അങ്കമാലിയിൽ വെച്ച് നടന്ന ചടങ്ങിൽ നടൻ രഞ്ജിത്ത് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ഒരു കൂട്ടം ചെറുപ്പക്കാർക്ക് ക്രിക്കറ്റ് കളിയോടുള്ള ആവേശം പ്രമേയമാക്കിയിരിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

ജി.മുരളി ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിതിൻ ഭഗത് ആണ് കൈകാര്യം ചെയ്യുന്നത്. ജോസി ആലപ്പുഴ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികളെഴുതുന്നത് കെ. ജയകുമാർ ആണ്.

ആർട്ട് – സാബു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റ്യൂം – റാസ്ക്ക് തിരൂർ, സൗണ്ട് ഡിസൈൻ – ഷൈൻ ബി.ജോൺ, അസോസിയേറ്റ് ഡയറക്ടർ – സോന ജയപ്രകാശ്, ജോബി നെല്ലി ഗ്ഗേരി, അസിസ്റ്റന്റ് ഡയറക്ടർ – ഹരിത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാഹുൽ രാജ് കെ.ആർ, സ്റ്റിൽ, മേക്കിംഗ് – അമിത് ഷാൻ, മീഡിയ ഡിസൈൻ – പ്ലാൻ ബി, പി.ആർ. ഒ – അയ്മനം സാജൻ.

Story Highlights :In the name of Sachin title launch was held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here