മലപ്പുറം കാളികാവിലെ നരഭോജി കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്

മലപ്പുറം കാളികാവിലെ നരഭോജി കടുവക്ക് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. ഇരുപത് പേരടങ്ങുന്ന മൂന്ന് ടീമുകളായി RRT ഇന്നും തിരച്ചിൽ നടത്തും. നിലവിലെ രണ്ട് കൂടുകൾക്ക് പുറമെ പ്രദേശത്ത് പുതുതായി ഒരു കൂട് കൂടി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്തെ ഭൂപ്രകൃതിയും ഇടവിട്ടുള്ള കനത്ത മഴയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
50 ക്യാമറ ട്രാപ്പുകൾക്ക് പുറമെ പുതിയ അഞ്ച് ലൈവ് സ്‌ട്രീമിംഗ് ക്യാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചു. പ്രദേശത്ത് രാത്രികളിലും RRT സംഘം നിരീക്ഷണം തുടരുന്നുണ്ട്. തെർമൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പരിശോധനയും ഇന്നും തുടരും. അവശ്യാനുസരണം രണ്ടു കുങ്കിയാനകളെയും തെരച്ചിലിനായി ഉപയോഗിയ്ക്കും.
Read Also: കേണൽ സോഫിയ ഖുറേഷിക്ക് എതിരായ വിവാദ പരാമർശം; BJP മന്ത്രിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
മലപ്പുറം കാളികാവിലെ നരഭോജിക്കടുവയെ പിടികൂടുന്നതിൽ വനം വകുപ്പിന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് കണ്ടെത്തൽ. കടുവയുടെ സാന്നിധ്യം ഉണ്ടെന്നും കൂട് സ്ഥാപിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നിലമ്പൂർ സൗത്ത് DFO ചീഫ് വൈൽഡ്‌ലൈഫ് വാർഡന് രണ്ട് തവണ കത്തയച്ചിട്ടും അവഗണിച്ചു.
കടുവ ആക്രമണത്തിൽ കാളികാവ് സ്വദേശി ഗഫുർഈ മാസം പതിനഞ്ചിനാണ് കൊല്ലപ്പെട്ടത്. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് മേഖലയിൽ കടുവാ സാന്നിധ്യം ഉണ്ടെന്നും കൂട് സ്ഥാപിക്കാൻ അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു നോർത്ത് DFO ജി ധനിക് ലാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് ആദ്യ കത്തയച്ചത് മാർച്ച് 12 ന്. എന്നാൽ നടപടി ഉണ്ടായില്ല. ഏപ്രിൽ രണ്ടിന് വീണ്ടും കത്തയച്ചു. അതും അവഗണിച്ചു. അന്ന് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടിയിരുന്നെങ്കിൽ ഒരു പക്ഷേ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു.
Story Highlights : Search for m tiger in Kalikavu, Malappuram enters fifth day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here