Advertisement

ഇടുക്കി വള്ളക്കടവിൽ കടുവ ഇറങ്ങി

February 23, 2025
1 minute Read
idukki

ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസ മേഖലയോട് ചേർന്ന് കടുവ ഇറങ്ങി. പെരിയാർ കടുവാ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പൊൻ നഗർ കോളനിക്ക് സമീപമാണ് കടുവയെ കണ്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാർ ബഹളം വച്ചപ്പോൾ ആദ്യം വനമേഖലയിലേക്ക് പോയ കടുവ പിന്നെയും തിരിച്ചെത്തി. തുടർന്ന് വള്ളക്കടവ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം എത്തി ആകാശത്തേക്ക് വെടി ഉതിർത്ത് ശബ്ദമുണ്ടാക്കിയാണ് കടുവയെ തുരത്തിയത്. ഇന്നലെ വൈകീട്ടും ഇതേ സ്ഥലത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഒരു കടുവയാണ് ജനവാസ മേഖലയിൽ എത്തിയത്. വീണ്ടും കടുവ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പിന്റെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Story Highlights : Tiger alert in idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top