അപകടനില തരണം ചെയ്തിട്ടില്ല; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ

ബ്രോങ്കെറ്റിസ് ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തെക്കാൾ നില ഗുരുതരമാണെന്നും വത്തിക്കാൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൽ വ്യക്തമാക്കുന്നു.
അനീമിയയെത്തുടർന്ന് പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞതിനാലാണ് രക്തം നൽകേണ്ടിവന്നത്. അതേസമയം, ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്‌സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
88കാരനായ മാർപാപ്പയെ ഇക്കഴിഞ്ഞ പതിനാലിന് ആണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് CAT സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു.
Story Highlights : Vatican says Pope Francis in critical condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here