Advertisement

കുടുംബപ്രേക്ഷകരും സ്ത്രീകളും ‘ഗെറ്റ് സെറ്റ് ബേബി’ക്ക് ഒപ്പം; തിയേറ്ററുകൾതോറും മികച്ച പ്രതികരണങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രത്തിന് വൻ വരവേൽപ്പ്

February 24, 2025
Google News 2 minutes Read
get set baby

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം. ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ഉണ്ണി ചിത്രത്തിലൂടെ. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അ‍ർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍. മൂന്നാം ദിനവും തിയേറ്ററുകളിൽ പ്രേക്ഷകരേവരുടേയും പ്രത്യേകിച്ച് കുടുംബപ്രേക്ഷകരുടേയും സ്ത്രീകളുടേയും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബുക്ക് മൈ ഷോയിൽ ഉള്‍പ്പെടെ ട്രെൻഡിംഗായിരിക്കുകയാണ് ചിത്രം. മികച്ച ബുക്കിംഗിൽ രണ്ടാം ദിനവും തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുള്‍പ്പെടെ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മെയിൽ ഗൈനക്കോളജിസ്റ്റിന്‍റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഏറെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.

പരസ്യ ചിത്രങ്ങളുടെ ലോകത്തുനിന്നും സ്വതന്ത്ര സംവിധായകനായി മാറിയ വിനയ് ഗോവിന്ദ് ആണ് സിനിമയുടെ സംവിധായകൻ. ആദ്യ ചിത്രമായ കിളിപോയി തന്നെ മലയാളത്തിലെ ആദ്യ സ്റ്റോണ‍ർ മൂവിയായാണ് വിനയ് ഒരുക്കിയത്. പിന്നാലെ ഹീസ്റ്റ് ചിത്രമായ കോഹിന്നൂർ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയുമുണ്ടായി. ഇപ്പോഴിതാ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായി കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഒരുക്കിയിരിക്കുന്ന ഗെറ്റ് സെറ്റ് ബേബി തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്.

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്.

ലളിതവും സുന്ദരവുമായി സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. കളർഫുള്‍ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിന്‍റെ ക്യാമറ കാഴ്ചകള്‍. അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്.

Story Highlights : Actor unni mukundan movie get set baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here