Advertisement

വേതന പ്രശ്നത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാർ; സിനിമ സമരത്തിന് അമ്മയുടെ പിന്തുണയില്ല

February 24, 2025
Google News 2 minutes Read

സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോ​ഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു.

അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം.

Read Also: മന്ത്രിസഭ നിയമന ശുപാര്‍ശ നല്‍കിയ ഷിനു ചൊവ്വ കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടു; ചിത്തരേഷ് നടേശൻ പങ്കെടുത്തില്ല

പിന്തുണ തേടി നിർമ്മാതാക്കളുടെ സംഘടന ഫിലിം ചേംബറിന് കത്തും നൽകിയിരുന്നു. അതേസമയം, സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്സ് യൂണിയൻ ഇന്നലെ രംഗത്തെത്തി. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഡയറക്ടേഴ്സ് യൂണിയന്റെ നിലപാട്. ഫിലിം ചേംബറിന്റെ പിന്തുണ ലഭിച്ചാൽ സമരവുമായി മുന്നോട്ട് പോകാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Story Highlights : AMMA does not support the producers move to stage film strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here