വിദ്വേഷ പരാമർശം; പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും

ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി.സി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാൻ ആണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പി.സി ജോർജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.
ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ DYSP വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് കത്ത് നൽകിയത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു. പി.സിക്ക് പിന്തുണ നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ അടക്കം ഉറപ്പാക്കാനും പൊലീസ് തീരുമാനിച്ചു.
Read Also: സിനിമ സമരത്തിൽ തീരുമാനം ഇന്ന്; ഫിലിം ചേംബറിന്റെ നിർണായക യോഗം കൊച്ചിയിൽ
പി സി ജോർജിന്‍റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോർജിന്‍റെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
Story Highlights : Hate Speech; PC George will appear before police today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here