Advertisement

‘ഞങ്ങളെ തോൽപ്പിക്കാൻ ഇന്ത്യ 22 പൂജാരിമാരെ സ്റ്റേഡിയത്തിൽ എത്തിച്ച് കൂടോത്രം ചെയ്തു’; വിചിത്ര വാദവുമായി പാക് ക്രിക്കറ്റ് വിദഗ്ധൻ

February 25, 2025
2 minutes Read

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള പാക് ക്രിക്കറ്റ് വിദഗ്ധന്റെ വിചിത്രമായ അവകാശവാദം വൈറലാകുന്നു. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദ​ഗ്ധന്റെ കണ്ടുപിടിത്തം. 22 പൂജാരിമാരെ ദുബായിലെത്തിച്ചെന്നും കൂടോത്രം ചെയ്താണ് പാകിസ്താനെ ഇന്ത്യ തോല്പിച്ചതെന്നുമാണ് ഇയാളുടെ കണ്ടുപിടിത്തം. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ 22 പൂജാരിമാരെ ഇന്ത്യ ദുബായ് സ്റ്റേഡിയത്തിലെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. ഏഴ് പൂജാരിമാർ ഇന്ത്യയുടെ പരിശീലനത്തിന് മുൻപ് ​ഗ്രൗണ്ടിൽ എത്തി ഒരു അവലോകനം നടത്തിയെന്നും സ്വയം പ്രഖ്യാപിത ക്രിക്കറ്റ് പണ്ഡിതൻ പറയുന്നു.

പാകിസ്താൻ താരങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നടപടി. ഓരോ പാകിസ്താൻ താരത്തിനും രണ്ടുവീതം പൂജാരിമാർ എന്ന നിലയ്‌ക്കായിരുന്നു ഇത്. ഇതുകൊണ്ടാണ് ഇന്ത്യ പാകിസ്താനിലേക്ക് വരാനിരുന്നത്. കാരണം പൂജാരിമാർക്ക് പാകിസ്താൻ വിസ നൽകില്ല.

അവർ നേരത്തെയും മന്ത്രവാദം നടത്തുന്നുണ്ട്. അതിനാലാണ് നമ്മുടെ ക്രിക്കറ്റർമാർക്ക് നല്ല പ്രകടനം കാഴ്ചവയ്‌ക്കാനാകാത്തത്. മൊഹാലിയിൽ 2011 ഏകദിന ലോകകപ്പ് സെമിയിൽ മത്സരത്തെപ്പറ്റിയും ഇയാൾ പരാമർശിച്ചു.

അതേസമയം ആതിഥേയരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് വിജയിച്ചതോടെയാണ് പാകിസ്താനും ബംഗ്ലാദേശും സെമി കാണാതെ പുറത്തായത്. അതേസമയം രണ്ട് വിജയങ്ങളുമായി ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

Story Highlights : 22 pandits performed ‘black magic’ for India’s victory in Champions Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top