Advertisement

ആശാവർക്കേഴ്സിന്റെ സമരത്തിന് പിന്നിൽ അരാജക ശക്തികൾ; എം.വി ഗോവിന്ദൻ

February 25, 2025
Google News 1 minute Read
MV govindan against media cess

ആശാവർക്കേഴ്സിന്റെ സമരത്തിന് പിന്നിൽ അരാജക ശക്തികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരത്തെ തെറ്റായ ദിശയിലേക്കാണ് ഇവർ നയിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഈ മാസം 28ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാവർക്കേഴ്സ് സമരം നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന സമരം അനാവശ്യമെന്നും ആനുകൂല്യങ്ങൾ നൽകേണ്ടത് കേന്ദ്ര സർക്കാരെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.
ആശാ വർക്കേഴ്സിന്റെ സംഘടന ബിജെപിയുടെ ചട്ടുകമായി മാറിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ആരോപിച്ചു.

ഇതിനിടെ 16 ദിവസത്തിലേക്ക് കടന്ന ആശ വർക്കേഴ്സിൻ്റെ സമരത്തിന് പിന്തുണ എറുകയാണ്. സമരത്തെ സിപിഐഎം തള്ളിയതോടെ സമരക്കാർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് സർക്കാർ . ജോലിയ്ക്ക് എത്താത്ത ആശമാരെ ചുമതലയിൽ നിന്ന് ഒഴിവാക്കാനാണ് നീക്കം. എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിച്ച് ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷന്റെ ഉത്തരവ്.

തിരികെ ജോലിയാൽ പ്രവേശിക്കാത്ത സ്ഥലങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് നിർദേശം. പകരം ചുമതലയെടുക്കുന്നവർക്ക് ഇൻസെന്റീവ് നൽകും. ഇൻസെൻ്റീവ് നൽകാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നു നാഷ്ണൽ ഹെൽത്ത് മിഷൻ ഉത്തരവിൽ അറിയിച്ചു.

Story Highlights : MV Govindan criticize Asha workers strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here