Advertisement

മലപ്പുറത്ത് റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈയറ്റു; ആരോഗ്യനില അതീവ ഗുരുതരം

February 25, 2025
2 minutes Read

റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ പൂർണമായും അറ്റ നിലയില്‍.മലപ്പുറം ചങ്ങരംകുളം വളയംകുളത്താണ് സംഭവം. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്.

രാവിലെ പത്തര മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്യുന്ന പുഷ്പയാണ് അപകടത്തില്‍ പെട്ടത്. കൊപ്ര ആട്ടുന്നതിനിടയില്‍ മെഷനില്‍ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Story Highlights : Woman’s hand gets stuck in rice mill machine in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top