Advertisement

“നിർമ്മാതാക്കൾ നൽകുന്ന പ്രതിഫലം സ്വീകരിച്ച് മുന്നോട്ട് പോകുന്ന ആളാണ് ഞാൻ, പ്രതിഫലത്തിന് വേണ്ടി ഇതുവരെ പോരാടിയിട്ടില്ല; ജഗദീഷ്

February 26, 2025
Google News 2 minutes Read
jagadhessh

മലയാള സിനിമയിലെ പ്രതിഫല തർക്കങ്ങൾ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇതുമായി ബന്ധപ്പെട്ട് നടൻ ജഗദീഷ് നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്. പ്രതിഫലത്തെക്കുറിച്ച് തനിക്ക് പറയാൻ അർഹതയില്ലെന്നും, ഇതുവരെ വേതനത്തിന്റെ പേരിൽ താനും നിർമ്മാതാക്കളുമായി തർക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വന്റി ഫോറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. [Actor Jagadish]

നിർമ്മാതാക്കൾ നൽകുന്ന പ്രതിഫലം സ്വീകരിച്ച് മുന്നോട്ട് പോകുന്ന ഒരാളാണ് താനെന്നും, പ്രതിഫലത്തിന് വേണ്ടി ഇതുവരെ പോരാടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളി വർഗ്ഗത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ചിലപ്പോൾ താൻ ഒരു പിന്തിരിപ്പൻ ആകും,കാരണം നിർമ്മാതാക്കൾ തരുന്നത് തൊഴുത് വാങ്ങി വീട്ടിൽ പോകുന്ന ആളാണ് താനെന്നാണ്‌ ജഗദീഷ് പറയുന്നത്

തന്റെ നിലപാട് വ്യക്തമാക്കിയ ജഗദീഷ്, മറ്റു താരങ്ങളുടെ അവകാശങ്ങളെ എതിർക്കുന്നില്ലെന്നും അവരവരുടെ കാര്യങ്ങൾ അവരവർ നോക്കട്ടെയെന്നുമാണ് പറഞ്ഞു വെക്കുന്നത്. അഭിനയത്തെ ഒരു സാമൂഹിക വിഷയമായി ട്രേഡ് യൂണിയൻ തലത്തിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലപ്പോൾ ജി സുരേഷ് കുമാർ, രജപുത്ര രഞ്ജിത്ത് എന്നിങ്ങനെ തനിക്ക് അടുപ്പമുള്ള നിർമ്മാതാക്കളിൽ നിന്ന് പ്രതിഫലം വാങ്ങാതെ തന്നെ അഭിനയിച്ചുവെന്നും വരും, കാരണം അവരുമായി തനിക്ക് കടപ്പാടുണ്ടെന്നാണ് ജഗദീഷ് വ്യക്തമാക്കിയത്. നല്ല വേഷങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സംഘടനകള്‍ക്ക് വഴങ്ങി ആന്റണി പെരുമ്പാവൂർ ; സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

ഈ സാഹചര്യത്തിൽ ഇന്ന് നിർമ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചതും ശ്രദ്ധേയമാണ്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ പുതിയ മാനങ്ങളിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് ആന്റണിയുടെ ഈ നീക്കം.

സിനിമാമേഖലയിലെ പ്രശ്നപരിഹാരത്തിനായി അമ്മയും ഫിലിം ചേമ്പറും നിർമ്മാതാക്കളുടെ സംഘടനയും യോഗം ചേർന്നതിനു ശേഷമാണ് ഈ തീരുമാനം. സുരേഷ് കുമാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് പിൻവലിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങളെല്ലാം മലയാള സിനിമയിലെ പ്രതിഫല തർക്കങ്ങൾ പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ്. താരങ്ങളുടെ പ്രതികരണങ്ങളും, നിർമ്മാതാക്കളുടെ ഇടപെടലുകളും ഈ വിഷയത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്‌.

Story Highlights : Actor Jagadish expressed his opinion on the wage disputes in the malayalam film industry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here