Advertisement

‘ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ചു’; ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് വീണാ ജോർജ്

February 27, 2025
Google News 2 minutes Read

ആശാവർക്കർമാർക്ക് ജനുവരിയിലെ ഓണറേറിയം കൂടി അനുവദിച്ച് സർക്കാർ. ഇൻസൻ്റീവും അനുവദിച്ചു. കുടിശിക പൂർണമായും നൽകാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തിൽ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയർത്തി.ഇൻസെൻ്റീവ് ഉൾപ്പെടെ 89 ശതമാനം ആശമാർക്ക് 10000 ന് മുകളിൽ ലഭിക്കുന്നുണ്ട്. 13200 വരെ ലഭിക്കുന്നവർ ഉണ്ട്.

വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളത്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാൻ ആകാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂർണമായ സമീപനമാണ് സംസ്ഥാനത്തിൻ്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ട്. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകി.

കാൻസർ ക്യാമ്പയിനിൽ പുതുതായി 78 കേസുകൾ കണ്ടെത്തി. കൂടുതൽ ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിൽ 18 ഉം, പാലക്കാട് – 16 ഉം പേർക്കും കാൻസർ കണ്ടെത്തി. സ്ത്രീകളിലാണ് ആദ്യ ഘട്ട പരിശോധന നടത്തിയത്. സമരം കാൻസർ ക്യാമ്പയ്നെ ബാധിച്ചിട്ടില്ല. കുട്ടികൾക്ക് വാക്സിൻ കൊടുക്കുന്നത് മുടങ്ങാൻ പാടില്ല. അതിനാൽ അവിടെങ്ങളിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Story Highlights : asha worker gets 13k month 9500 paid by state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here