Advertisement

ചിറ്റൂരില്‍ ചില ഷാപ്പുകളിലെ കള്ളില്‍ ചുമമരുന്ന്; വീര്യം കൂട്ടാനുള്ള വിദ്യയെന്ന് സംശയം

February 27, 2025
Google News 2 minutes Read
cough syrup in toddy palakkad

പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം. എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല . അതേസമയം ഷാപ്പുകള്‍ ഇതുവരെ പൂട്ടിയിട്ടുമില്ല. (cough syrup in toddy palakkad)

കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധന ഫലത്തിലാണ് കള്ളില്‍ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് രണ്ട് ഷാപ്പുകളുടെയും ലൈസന്‍സിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.. സിപിഐ എംഎം കുമാരന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ് ഷാപ്പുകളുടെ നടത്തിപ്പുകാരന്‍ എന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടു.

Read Also: അന്തരീക്ഷത്തിൽ മുളകുപൊടി പടർന്നു, പത്തടിപ്പാലത്ത് കണ്ണുനീറി യാത്രക്കാർ; ഫയർഫോഴ്സ് സംഘം സ്ഥലത്ത്

സംഭവത്തില്‍ ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തു. എന്നാല്‍ ഷാപ്പുകള്‍ ഇതുവരെ അടച്ചു പൂട്ടിയിട്ടില്ല. ഇത് സിപിഐഎം- എക്‌സൈസ് ഒത്തുകളിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Story Highlights : cough syrup in toddy palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here