Advertisement

ഷാരൂഖ് ചിത്രം ‘ദിൽ തോ പാഗൽ ഹേ’ വീണ്ടും തിയേറ്ററുകളിലേക്ക്

February 27, 2025
Google News 3 minutes Read
sharukh khan

ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ദിൽ തോ പാഗൽ ഹേ’ എന്ന ഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. 1997-ൽ പുറത്തിറങ്ങിയ പ്രണയകഥ ഫെബ്രുവരി 28നാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. [Dil To Pagal Hai]

ചിത്രത്തിന് മികച്ച വിനോദ ചിത്രം, മികച്ച സഹനടി (കരിഷ്മ കപൂർ), മികച്ച നൃത്തസംവിധാനം (ഷൈമാക് ദാവർ) എന്നിവയ്ക്കുള്ള മൂന്ന് ദേശീയ അവാർഡുകൾ ലഭിച്ചിരുന്നു. പ്രണയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുന്നത് ബോളിവുഡിൽ ഒരു തരംഗമായി മാറിയിട്ടുണ്ട്. അടുത്തിടെ റീ-റിലീസ് ചെയ്ത സനം തേരി കസം എന്ന ചിത്രത്തിന്റെ വൻ വിജയമാണ് ദിൽ തോ പാഗൽ ഹേ വീണ്ടും റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർക്ക് പ്രചോദനമായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read Also: ധ്യാനിൻ്റെ തിരക്കഥയിൽ കിടിലൻ ചിരി പടവുമായി ശ്രീനിവാസൻ തിരിച്ചെത്തുന്നു, “ആപ്പ് കൈസേ ഹോ” നാളെ മുതൽ

ജുനൈദ് ഖാൻ-ഖുഷി കപൂർ ചിത്രം ലൗയാപ്, ഹിമേഷ് രേഷ്മിയയുടെ ബാ‍ഡാസ് രവികുമാർ എന്നിവയുൾപ്പെടെ ഫെബ്രുവരി 7 ന് റിലീസായ മറ്റ് ചിത്രങ്ങളേക്കാൾ മികച്ച പ്രകടനം സനം തേരി കസം നേടിയിരുന്നു.

Story Highlights : Shah Rukh Khan, Madhuri Dixit, Karisma Kapoor’s ‘Dil Toh Pagal Hai’ to re-release in theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here