Advertisement

ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതിനാൽ ഗോവയിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നു; BJP എം.എല്‍.എ.

February 28, 2025
2 minutes Read

ഗോവയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്കുകുറയാന്‍ കാരണം ബീച്ച് പരിസരങ്ങളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതെന്ന് ബി.ജെ.പി. എം.എല്‍.എ. മൈക്കല്‍ ലോബോ. എല്ലാ വര്‍ഷവും ചില വിദേശികള്‍ ഗോവ സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍ വിദേശത്തുനിന്നുള്ള യുവ വിനോദസഞ്ചാരികള്‍ സംസ്ഥാനത്തുനിന്ന് അകന്നുപോകുകയാണെന്നും ലോബോ പറഞ്ഞു.

ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിദേശികളുടെ എണ്ണം കുറയുന്നതിന് സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍നിന്നുള്ള ചിലര്‍ ‘വട പാവ്’ വിളമ്പുന്നു, ചിലര്‍ ഇഡ്ഡലി-സാമ്പാര്‍ വില്‍ക്കുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ കുറയുകയാണ്. വിദേശ വിനോദസഞ്ചാരികള്‍ ഗോവയിലേക്ക് വരാന്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേര്‍ന്ന് പഠിക്കണം. ഇക്കാര്യം പരിഹരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമെന്നും മൈക്കല്‍ ലോബോ മുന്നറിയിപ്പ് നല്‍കി.

തീരദേശമേഖലയില്‍ അത് തെക്കോ വടക്കോ ആകട്ടെ, വിദേശസന്ദശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങള്‍ ഇതിന് കാരണമാണ്. പങ്കാളികള്‍ എന്ന നിലയില്‍ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണം. വിദേശസഞ്ചാരികള്‍ ഗോവയിലേക്ക് വരാത്തതിന്റെ കാരണം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights : goa tourism decline michael lobo statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top