Advertisement

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്‍; അതിക്രമം പ്രണയബന്ധം അറിഞ്ഞതോടെ

March 1, 2025
Google News 1 minute Read
girl

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബഹം.

ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല.

കുട്ടിയുടെ കുടുംബം വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. രണ്ടാനച്ഛന്‍ നെടുമങ്ങാട് സ്വദേശിയാണ്. 15 വര്‍ഷമായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം.

Story Highlights : Girl attacked by stepfather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here