Advertisement

തമിഴ്നാട്ടിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, മൃതദേഹത്തിനടുത്ത് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി

March 1, 2025
Google News 1 minute Read

തമിഴ്നാട് ദിണ്ടിഗലിൽ മലയാളി സഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ മരിച്ചത്. മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു സാബു. മൃതദേഹത്തിന് കുറഞ്ഞത് 4 ദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ വ്യക്തമാക്കി.ഒരു മാസം മുൻപാണ് സാബു തമിഴ്നാട്ടിലേക്ക് പോയത്. എൻഐഎ സ്ഥലത്ത് പരിശോധന നടത്തുന്നു.

Story Highlights : malayali killed in explosion in tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here