ക്രിപ്റ്റോ കറൻസി തട്ടിപ്പ് വാർത്തകൾ വ്യാജമെന്ന് തമന്ന; പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി

ക്രിപ്‌റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നടി തമന്ന ഭാട്ടിയ. അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അത്തരം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന മുന്നറിയിപ്പ് നൽകി. പുതുച്ചേരി പോലീസ് തന്നെയും നടി കാജൽ അഗർവാളിനെയും ചോദ്യം ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് തമന്നയുടെ പ്രതികരണം. [Tamannaah Bhatia]
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിയിൽ തന്റെയും മറ്റ് പത്തുപേരുടെയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഈ കേസിൽ തമന്ന ഭാട്ടിയയെയും കാജൽ അഗര്‍വാളിനേയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുമെന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കണോ എന്നീ കാര്യങ്ങളിൽ പരിശോധനയിലാണെന്നും താരം വ്യക്തമാക്കി.
Read Also: കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ കേന്ദ്ര ഇടപെടൽ വേണം; അമിത്ഷായ്ക്ക് കത്ത്
2022-ൽ കോയമ്പത്തൂർ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരെയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടനത്തിൽ തമന്നയടക്കം നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലിൽ നടന്ന പരിപാടിയിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിൽ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.
Story Highlights : Tamannaah Bhatia breaks silence on cryptocurrency fraud case, calls rumours misleading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here