Advertisement

‘ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അനാവശ്യ പരിഗണന, എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎൽ ബഹിഷ്കരിക്കൂ’: ഇന്‍സമാം ഉള്‍ ഹഖ്

March 2, 2025
2 minutes Read

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) കടുത്ത വിമർശനവുമായി പാകിസ്താൻ ഇതിഹാസം ഇൻസമാം ഉൾ ഹഖ്. ഇന്ത്യൻ പ്രീമിയർ ലീഗ് ബഹിഷ്‌കരിക്കുന്നതിൽ മറ്റ് ബോർഡുകൾ ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് അനാവശ്യ പരിഗണനയും മുന്‍തൂക്കവും ലഭിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ, ഐപിഎല്‍ ബഹിഷ്‌കരിക്കാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളോട് ഇൻസമാം ആഹ്വാനം ചെയ്‌തു.

മറ്റു ടീമുകളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഐപിഎലില്‍ കളിക്കുമ്പോഴും ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ലെന്ന് ഇന്‍സമാം ചൂണ്ടിക്കാട്ടി. തത്കാലം ചാമ്പ്യൻസ് ട്രോഫിയുടെ കാര്യം മാറ്റിവയ്ക്കൂ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ ഐപിഎലില്‍ കളിക്കുന്നില്ലേ? ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും താരം മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിക്കുന്ന ട്വന്റി-20 ലീഗില്‍ കളിക്കുന്നുണ്ടോ? അതുകൊണ്ട് മറ്റു ബോര്‍ഡുകള്‍ അവരുടെ താരങ്ങളെ ഐപിഎലില്‍ കളിക്കാന്‍ അനുവദിക്കുന്നത് നിര്‍ത്തണം.

ബിസിസിഐ ഇന്ത്യന്‍ താരങ്ങളെ മറ്റു ലീഗുകളില്‍നിന്ന് വിലക്കുന്ന നടപടി തുടര്‍ന്നാല്‍, മറ്റു ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരുടെ താരങ്ങള്‍ക്ക് ഐപിഎലില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇന്‍സമാം ഉള്‍ ഹഖ് ആവശ്യപ്പെട്ടു.

നേരത്തെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഒരേ വേദിയിലായത് ടീമിന് അനാവശ്യ മുന്‍തൂക്കം നല്‍കുമെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്ക് ആതര്‍ട്ടന്‍ എന്നിവരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

Story Highlights : Inzamam ul haq calls for ipl boycott in against bcci

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top