Advertisement

‘വന്യമൃഗങ്ങൾക്ക് മനുഷ്യനെക്കാൾ വില; സർക്കാറിന്റെ അശ്രദ്ധയും അലംഭാവവും വേദനാജനകം’; മലങ്കര കത്തോലിക്ക സഭാ രൂപത

March 2, 2025
Google News 2 minutes Read

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് പത്തനംതിട്ട മലങ്കര കത്തോലിക്ക സഭാ രൂപത. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെടുന്നെന്ന് പള്ളികളിൽ ഇന്ന് വായിച്ച ഇടയലേഖനത്തിൽ പറയുന്നു. എയ്ഡഡ് മേഖലയിലും സർക്കാർ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടുകളെന്നും രൂപതാ അധ്യക്ഷൻ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് കുറ്റപ്പെടുത്തി.

മനുഷ്യ ജീവന്റെ വില മിസ്മരിക്കപ്പെടുകയും വന്യമൃഗങ്ങൾക്ക് മനുഷ്യനെക്കാൾ വില കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. സർക്കാറിന്റെ അശ്രദ്ധയും അലംഭാവവും വേദനാജനകമെന്നും ഇടയലേഖനത്തിൽ പറയുന്നു. ബജറ്റിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള ഭൂമി വർദ്ധനയിലും കർഷകരോടുള്ള അലംഭാവവും അവഗണനയും പ്രകടനയും പ്രകടമാണ്. ജെബി കോശി റിപ്പോർട്ടിൽ സർക്കാർ അനുബന്ധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം.

Read Also: ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടം ഉടന്‍: റവന്യു വകുപ്പ് തയാറാക്കിയ ചട്ടത്തിന് അംഗീകാരം നല്‍കി നിയമവകുപ്പ്

ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതയെ തല യോഗത്തിൽ എന്തു തീരുമാനിച്ചു എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അശാസ്ത്രീയ ഉത്തരവുകൾ എയ്ഡഡ് മേഖലയെ തകർക്കുന്നുവെന്ന് രൂപതാ അധ്യക്ഷൻ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് പറയുന്നു. ശമ്പളം ലഭിക്കാത്ത ദീർഘകാലം ജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങളും മാനസികാവസ്ഥയും സർക്കാർ പരിഗണിക്കുന്നില്ല. ലഹരിയുടെ ഉപയോഗം പുതുതലമുറയുടെ ചിന്താശേഷി കെടുത്തി കളയുന്നു എന്നും പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു.

Story Highlights : Malankara Catholic Diocese of Pathanamthitta criticises government for wildlife attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here