ബേപ്പൂർ കടലിൽ മീൻ പിടിക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന

കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ മത്സ്യബന്ധത്തിനിടെ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന. ബേപ്പൂരിൽ നിന്ന് പോയ ചരടയിൽ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 55 കാരനായ റോബിൻസനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. (fisherman chest pain while fishing beypore)
ഇയാളെ കോസ്റ്റ്ഗാർഡിൻ്റെ ബോട്ടിലേക്ക് മാറ്റുന്നു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ ബോട്ടിലേക്ക് മത്സ്യതൊഴിലാളിയായ റോബിന്‍സനെ മാറ്റി. ബേപ്പൂരില്‍ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനിടെയാണ് സംഭവം.
ഇയാളെ ഉടൻ ബേപ്പൂർ പോർട്ടിൽ എത്തിക്കും. പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഉടൻ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു.
Story Highlights : fisherman chest pain while fishing beypore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here