Advertisement

SDPI ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ED

March 4, 2025
Google News 2 minutes Read
MK FaisY

എസ് ഡി പി ഐ ദേശീയ പ്രസിഡൻറ് എം കെ ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വച്ച് ആണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എസ് ഡി പി ഐ നേതൃയോഗം ചേരുന്നു. ഭാവി പരിപാടികൾ ആലോചിക്കുന്നതിനു വേണ്ടിയാണ് യോഗം.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് എംകെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് എസ്ഡിപിഐ ദേശീയ അധ്യക്ഷന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.

Story Highlights : Money laundering case: ED arrests MK Faizy of SDPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here