Advertisement

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം; ആത്മഹത്യയിലേക്ക് നയിച്ചത് പിപി ദിവ്യയുടെ പ്രസംഗമെന്നും കണ്ടെത്തല്‍

March 5, 2025
Google News 2 minutes Read
naveen

നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം. യാത്രയയപ്പ് ചടങ്ങിലെ പി.പി ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റപത്രം ഈ മാസം അവസാനം കോടതിയില്‍ സമര്‍പ്പിക്കും

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത് നാലര മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസിന്റെ അന്വേഷണത്തില്‍ അപാകതക ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇതോടെയാണ് കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.

Read Also: ഷൊര്‍ണൂരില്‍ 22 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചത് അമിത ലഹരി ഉപയോഗം മൂലം? അടിവസ്ത്രത്തില്‍ സിറിഞ്ച്; കയ്യില്‍ കുത്തിയതിന്റെ പാടുകള്‍

എഡിഎമ്മിന്റെ മരണത്തില്‍ കൊലപാതക സൂചനകള്‍ ഇല്ലെന്നാണ് കുറ്റപത്രം. 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദൃശ്യങ്ങള്‍ ദിവ്യ തന്നെ പ്രചരിപ്പിച്ചു എന്നതിന് ഡിജിറ്റല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ കണ്ട രക്തക്കറയുടെ രാസ പരിശോധന ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ഹൈക്കോടതിയില്‍ നിന്ന് കേസ് ഡയറി കൂടി കിട്ടിയാല്‍ കുറ്റപത്രം പൂര്‍ണ തോതില്‍ തയ്യാറാക്കും. പി പി ദിവ്യക്കെതിരെ ഉയര്‍ന്ന ബിനാമി ഇടപാട് ആരോപണം ഉള്‍പ്പടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. ഡിഐജിയുടെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, എ സി പി എന്നിവര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

Story Highlights : Chargesheet says Naveen Babu’s death was suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here